Idukki local

നോട്ട് നിരോധനം; കരകയറാനാവാതെ തോട്ടം മേഖല



മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: നോട്ട് നിരോധനത്തിന് ഒരു വര്‍ഷം പിന്നിടുമ്പോഴും ദുരിതക്കയത്തില്‍ നിന്നു കരകയറാതെ തോട്ടം മേഖല. തോട്ടം തൊഴിലാളികളെ ഇപ്പോഴും നോട്ട് നിരോധനം കാര്യമായി തന്നെയാണ് ബാധിക്കുന്നത്. പീരുമേട് മേഖലയിലെ വന്‍കിട തോട്ടങ്ങളായ എ വി ടി, ഹാരിസണ്‍ മലയാളം ലിമിറ്റഡ്, പോബ്‌സണ്‍ കമ്പനി, പെരിയാര്‍ എസ്‌റ്റേറ്റ്, എം എം ജെ, ബഥേല്‍ ഗ്രൂപ്പ്, തുടങ്ങിയ വിവിധ എസ്‌റ്റേറ്റുകളിലെ തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നോട്ട് പ്രതിസന്ധി ഇവരുടെ ജീവിതക്രമത്തില്‍ താളം തെറ്റിച്ചു.  തമിഴ് വിഭാഗത്തില്‍പ്പെട്ട തൊഴിലാളികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് സ്വകാര്യ തേയില തോട്ടങ്ങളില്‍  ജോലി ചെയ്യുന്നത്. അക്ഷര അഭ്യാസമില്ലാത്തവരാണ് ഏറിയ പങ്കും.  ആഴ്ചയില്‍ ശനിയാഴ്ച ദിവസങ്ങളിലാണ് ദിവസ ശമ്പളത്തിന്റെ ഒരു വിഹിതമായ ചിലവ് കാശ് എന്ന പേരില്‍ 300 രൂപ വിതം ഓരോ തൊഴിലാളികള്‍ക്കും നല്‍കുന്നത്.  എല്ലാമാസവും 10 നും 20നും ഇടയിലുള്ള ദിവസങ്ങളിലാണ് ശമ്പളവും നല്‍കുന്നത് .1000, 500 നോട്ട്കള്‍ നിരോധിച്ചതിന് പിന്നാലെ ഇവരുടെ ശമ്പളവും ചിലവ് കാശും തോട്ടം ഉടമകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ്  നല്‍കുന്നത്. ആഴ്ച ചിലവിന് ലഭിക്കുന്ന പണം ഉപയോഗിച്ചാണ് ഓരോ തൊഴിലാളി കുടുംബങ്ങളിലും ചിലവുകള്‍ കഴിഞ്ഞു പോകുന്നത്. പണം ബാങ്കുകള്‍ വഴി ആയതോടെ   അക്കൗണ്ടില്‍ ലഭിക്കുന്ന പണം പിന്‍വലിക്കാന്‍ ഒരു ദിവത്തെ പണിയും നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ ബാങ്കിനു മുന്നില്‍ ക്യൂ നിന്നാണ് പണമൈടുക്കുന്നത്. സമയനഷ്ടം കൂടാതെ മാസത്തില്‍ ഒന്നും രണ്ടും ദിനങ്ങള്‍ തൊഴില്‍ നഷ്ടവും തൊഴിലാളികളെ ബാാധിക്കുന്നു.തേങ്ങക്കല്‍ പോബ്‌സണ്‍ എസ്‌റ്റേറ്റ് ലയത്തില്‍ താമസം ശിവ എന്നയാള്‍ ഈ കാലയളവില്‍ ബാങ്കില്‍ ക്യൂ നിന്ന് കുഴഞ്ഞ് വീണ് മരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും അധികം ജോലി ചെയ്യുന്ന പെരിയാര്‍ മേഖലയിലെ നെല്ലിമല, മഞ്ചുമല, പശുമല, ഹില്ലാഷ്, ധര്‍മ്മാവാലി, കടശിക്കടവ് , തുടങ്ങിയ ഡിവിഷനുകളിലെ അസാം തൊഴിലാളികള്‍ പണപ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി പോയതും നോട്ട് നിരോധനത്തിന് ശേഷമാണ്.ഇത് തോട്ടം മേഖലയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി തന്നെ ബാധിച്ചു. എ ടി എം പോലുള്ള സൗകര്യങ്ങള്‍ സ്വകാര്യ തേയില തോട്ട സ്ഥാപനങ്ങളില്‍ വേണമമെന്ന ആവശ്യമാണ് തൊഴിലാളികള്‍ക്കുള്ളത്. ഇല്ലാത്ത പക്ഷം ശമ്പളവും ചിലവ് കാശും പണമായി കൈകളില്‍ തരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it