നോട്ട് നിരോധനം ഓഖി ദുരന്തം പോലെയെന്ന് ബജറ്റില്‍ വിമര്‍ശനം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനം ഓഖി ദുരന്തം പോലെ സമ്പദ്ഘടന തകര്‍ത്തുവെന്ന് സംസ്ഥാന ബജറ്റ്. അവധാനതയില്ലാതെ നടപ്പാക്കിയ ജിഎസ്ടിയും തിരിച്ചടിയായി. പുതിയ നോട്ടുകള്‍ വരുന്നതിനുണ്ടായ കാലതാമസം കമ്പോളത്തെ തകര്‍ത്തു. ചെറുകിട ഉല്‍പാദനം തകര്‍ന്നു. ജിഎസ്ടിയുടെ ഗുണഫലം ലഭിച്ചതു കോര്‍പറേറ്റുകള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കുമാണ്. സംസ്ഥാനത്ത് നികുതി വരുമാനം കുറഞ്ഞു.  20 മുതല്‍ 25 ശതമാനം വരെ നികുതി വരുമാനമുണ്ടാവും എന്ന പ്രതീക്ഷ തെറ്റി. നികുതിവിഹിതം കേന്ദ്രം സമയത്ത് വിതരണം ചെയ്യാത്തതും കേരളത്തിന് തിരിച്ചടിയായി. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല.   ചെക്‌പോസ്റ്റുകള്‍ നിര്‍ജീവമായി.    അതേസമയം ജിഎസ്ടിയില്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കിയ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണെന്നു ധനമന്ത്രി അവകാശപ്പെട്ടു. വര്‍ഗീയശക്തികളുടെ കുപ്രചാരണം അതിജീവിച്ചാണ് ഈ നേട്ടമുണ്ടാക്കിയതെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനെ മറികടക്കാന്‍ കടുത്ത സാമ്പത്തിക അച്ചടക്കം വേണമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. പെട്രോളിന് മേലുള്ള വില്‍പന നികുതിയും രജിസ്‌ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും മന്ദഗതിയിലാണു വളരുന്നത്. അഞ്ചു വര്‍ഷമായി സംസ്ഥാനത്തിന്റെ ചെലവും വരുമാനവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്നും ധനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it