wayanad local

നോട്ട് നിരോധനം; എസ്ഡിപിഐ പോസ്റ്റ് ഓഫിസ് ധര്‍ണ നടത്തി



കല്‍പ്പറ്റ: നോട്ട് നിരോധനത്തിനു ശേഷം പിന്നിട്ട ഒരു വര്‍ഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. 120 കോടിയിലധികം ജനങ്ങളുടെ കഴുത്തില്‍ കുരുക്ക് മുറുക്കിക്കൊണ്ട് രാജ്യത്തെ ജനങ്ങളെ ഇഞ്ചിഞ്ചായി കൊലചെയ്യുന്ന മോദിസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരേ പാര്‍ട്ടി നടത്തുന്ന തുടര്‍വിപ്ലവത്തിന് ബഹുജന പിന്തുണ വേണമെന്ന് ഉദ്ഘാടനം ചെയ്ത സംസ്ഥാന സമിതി അംഗം കാജാ ഹുസൈന്‍ പാലക്കാട് അഭ്യര്‍ഥിച്ചു. നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സമ്പദ്ഘടനയെ തകര്‍ത്ത മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, ജനറല്‍ സെക്രട്ടറി ഹംസ വാര്യാട്, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി സുബൈര്‍ കല്‍പ്പറ്റ, വൈസ് പ്രസിഡന്റ് ഉസ്മാന്‍ കുണ്ടാല, എം ടി കുഞ്ഞബ്ദുല്ല, മണ്ഡലം പ്രസിഡന്റ് കരീം മുട്ടില്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ മുക്കില്‍പീടിക, ഷമീര്‍ ജെസി, മഹ്‌റൂഫ് മേപ്പാടി സംസാരിച്ചു.
Next Story

RELATED STORIES

Share it