Flash News

നോട്ട് അസാധുവാക്കിയ നടപടി കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നോട്ട് നിരോധനം പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. ഒരുപക്ഷേ 500, 1000 രൂപ നോട്ടുകളെ നരേന്ദ്രമോദിക്ക് ഇഷ്ടമായിരിക്കില്ല. അതുകൊണ്ടാവും മറ്റുള്ളവരെ കൂടി കഴിഞ്ഞ നവംബര്‍ എട്ടുമുതല്‍ തെരുവില്‍ നിര്‍ത്തിച്ചതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനംമൂലം വഴിയാധാരമായത് സാധാരണക്കാരായ ജനങ്ങളാണ്. ഗുജറാത്തിലെ ഏതെങ്കിലും ഒരു വ്യവസായി ഇത്രയും ദിവസങ്ങളില്‍ തെരുവില്‍ നോട്ടുകള്‍ക്കായി വരിനിന്നത് ആരെങ്കിലും കണ്ടോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു.നിങ്ങള്‍ തെരുവില്‍ വരിനില്‍ക്കുമ്പോള്‍ കള്ളപ്പണക്കാര്‍ പിന്‍വാതിലിലൂടെ ബാങ്കിലെത്തി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. നോട്ട് നിരോധനം കൊണ്ട് യാഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതാണെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ജയ്ഷാ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാവാതിരിക്കാനാണ് ശൈത്യകാല സമ്മേളനം മാറ്റിവച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it