Flash News

നോട്ട് അസാധുവാക്കല്‍ സാമ്പത്തിക കൂടോത്രം : തോമസ് ഐസക്



തിരുവനന്തപുരം: നോട്ടു നിരോധനം പ്രാവര്‍ത്തികമായി ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്. നോട്ട് അസാധുവാക്കിയത് മോദിയുടെ സാമ്പത്തിക കൂടോത്രമാണെന്ന പരിഹാസമാണ് ധനമന്ത്രി ഉന്നയിച്ചിരിക്കുന്നത്. ദോഷമല്ലാതെ ഒരു ഗുണവും നോട്ടു നിരോധനം മൂലമുണ്ടായിട്ടില്ല. നോട്ടു നിരോധനം വഴി നരേന്ദ്ര മോദി രാജ്യത്തെ നിക്ഷേപാന്തരീക്ഷം തകര്‍ത്തു. ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം നഷ്ടമായി. സമ്പദ്‌രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണമൊക്കെ വെറും വാചകമടിയായെന്നും തോമസ് ഐസക് പരിഹസിച്ചു. വാചകമടിയില്‍ അഭിരമിച്ചു കഴിയുന്ന മോദി, രാജ്യത്തെയെടുത്ത് അമ്മാനമാടുകയാണെന്നും നോട്ട് അസാധുവാക്കിയത് തികച്ചും വിവരക്കേടാണെന്നും തോമസ് ഐസക് ആരോപിച്ചു. മാത്രമല്ല, നോട്ടു നിരോധനം വഴി മൂന്നര ലക്ഷം കോടി രൂപയുടെയെങ്കിലും ഉല്‍പാദനനഷ്ടം രാജ്യത്തിനുണ്ടായെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പ്രതികരിച്ചു.
Next Story

RELATED STORIES

Share it