Kollam Local

നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ത്തു: കെ പ്രകാശ്ബാബു



കൊല്ലം: നോട്ട് നിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ട കാര്യങ്ങളില്‍ ഒന്നുപോലും പ്രാവര്‍ത്തികമായില്ലെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ്ബാബു പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികദിനത്തോടനുബന്ധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത പ്രതിഷേധ ധര്‍ണ കൊല്ലം എസ്ബിഐ പ്രധാനശാഖയ്ക്ക്  മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎം ജില്ലാ സെക്രട്ടറി കെഎന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കണ്‍വീനര്‍ അഡ്വ. എന്‍ അനിരുദ്ധന്‍, കെ സോമപ്രസാദ് എംപി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, കമറുദ്ദീന്‍ മുസ്‌ലിയാര്‍, ആര്‍ കെ ശശിധരന്‍പിള്ള, കാട്ടുകുളം സലിം സംസാരിച്ചു.
Next Story

RELATED STORIES

Share it