Alappuzha local

നോട്ട്‌നിരോധന വാര്‍ഷികം : ജില്ലയില്‍ വ്യാപക പ്രതിഷേധം



ആലപ്പുഴ: നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിനത്തില്‍  ജനജീവിതം ദുരിതത്തിലാഴ്ത്തുന്ന മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ പ്രതിഷേധിച്ച് വിവധ സംഘടനകളുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലുപാലം എസ്ബിഐയിലേക്ക്  മാര്‍ച്ച് നടത്തി. രാവിലെ ഒമ്പതിന് നഗരചത്വരത്തില്‍ നിന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായി കല്ലുപാലത്തിന് സമീപമുള്ള എസ്ബിഐ പ്രധാന ശാഖയില്‍ എത്തിച്ചേര്‍ന്നു തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. നോട്ട് അസാധുവാക്കല്‍ സമ്പദ്ഘടനയില്‍ വിനാശകരമായ ഫലങ്ങള്‍ സൃഷ്ടിച്ചുവെന്നും നോട്ട് അസാധുവാക്കലിനായി മുന്നോട്ടുവച്ച ലക്ഷ്യങ്ങളൊന്നും നേടാനായില്ലെന്നും അദ്ദേഹം പറഞ്ഞു. അസാധുവാക്കിയ നോട്ടുകള്‍ ഏതാണ്ട് പൂര്‍ണമായി ബാങ്കുകളില്‍ തിരിച്ചെത്തിയെന്നും കുറ്റക്കാരായ ഒരാള്‍പോലും പിടിക്കപ്പെടാതെ കള്ളപ്പണമെല്ലാം വെളുപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. നോട്ട് അസാധുവാക്കല്‍ കോര്‍പറേറ്റുകള്‍ക്കും കള്ളപ്പണക്കാര്‍ക്കും ഗുണമായപ്പോള്‍ സാധാരണജനങ്ങള്‍ക്ക് ദുരിതമാണ് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ആര്‍ നാസര്‍, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, എല്‍ഡിഎഫ് നേതാക്കളായ കെ എസ് പത്മകുമാര്‍, കെ വി സുരേന്ദ്രന്‍, പി കെ ഹരിദാസ്, സന്തോഷ്, ജോസ് കെ നെല്ലുവേലി, ശശികുമാര്‍ ചെറുകോല്‍, സുരേഷ്, സി എം അനില്‍ കുമാര്‍, ആര്‍ ചന്ദ്രന്‍ നേതൃത്വം നല്‍കി. വിവിധ നേതാക്കള്‍ സംസാരിച്ചു. എല്‍ഡിഎഫ് അരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി  എസ്ബിഐക്ക് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം കെ ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. ടി പി സതീശന്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ജില്ലാ സെക്രറി ബിഅന്‍ഷാദ്, കെ എന്‍ എ കരീം, പി ടിരമേശന്‍, ടി പി തങ്കപ്പന്‍ മാസ്റ്റര്‍, കെ പി പ്രഭാകരന്‍  സംബന്ധിച്ചു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം മാന്നാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു.  മാന്നാര്‍ സ്റ്റോര്‍ ജങ്ഷനില്‍ നിന്നും നടത്തിയ പ്രകടനം പരുമലക്കടവില്‍ സമാപിച്ചു.  പ്രസിഡന്റ് രാധേഷ് കണ്ണന്നൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനം കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു.  പി എ അസീസ്‌കുഞ്ഞ്, തോമസ് ചാക്കോ, എ ആര്‍  വരദരാജന്‍ നായര്‍, ബിപിന്‍ മാമ്മന്‍, സുജാ ജോഷ്വാ, ജോജി ചെറിയാന്‍, അജിത്ത് പഴവൂര്‍, ഗോപാലകൃഷ്ണന്‍ പടന്നശ്ശേരില്‍ ടി കെ ഷാജഹാന്‍ സംസാരിച്ചു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഡ്ഢി ദിനാചരണം മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ  എം നസീര്‍ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് അമ്പലപ്പുഴ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നോട്ട് നിരോധനത്തിന്റെ വാര്‍ഷികദിനത്തില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
Next Story

RELATED STORIES

Share it