Flash News

നോട്ട്‌നിരോധനം : വരുംതലമുറ അഭിമാനത്തോടെ കാണും - ജെയ്റ്റ്‌ലി



ന്യൂഡല്‍ഹി: നോട്ട്‌നിരോധനം രാജ്യത്തിന്റെ സാമ്പത്തികചരിത്രത്തില്‍ നിര്‍ണായക നിമിഷമായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.  അടുത്ത തലമുറയ്ക്കു ജീവിക്കാന്‍ നീതിപൂര്‍വവും സത്യസന്ധവുമായ വ്യവസ്ഥയാണ് ലഭിച്ചിരിക്കുന്നത്. ഇത് നികുതിസംവിധാനം വിപുലപ്പെടുത്താനും നികുതി നല്‍കാത്തവരെ നികുതിവലയ്ക്കുള്ളിലാക്കാനും സഹായിച്ചുവെന്നും മന്ത്രി അവകാശപ്പെട്ടു. ഡിജിറ്റല്‍ പണമിടപാടുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി.തീവ്രവാദ ഫണ്ടിങ്  കുറഞ്ഞു. പണത്തിന്റെ വരവിനെ കാര്യമായി ബാധിച്ചതിനാല്‍ ജമ്മുകശ്മീരില്‍ കല്ലേറ് കുറഞ്ഞു. ബാങ്കുകളില്‍ നിക്ഷേപിച്ച അസാധു നോട്ടുകളുടെ കണക്കു നോക്കി നിരോധനം വിജയമാണോ എന്ന് അളക്കാനാവില്ല. അഴിമതിക്കാര്‍ ഏറെ പ്രയാസത്തിലായെന്നും മൂലധന നിക്ഷേപം വര്‍ധിച്ചെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it