kozhikode local

നോട്ട്്ബുക്ക് വിതരണത്തിന് നൂതന പദ്ധതി

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി നോട്ടുപുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ സേവ് നോട്ട് ബുക്ക് എന്ന പേരില്‍ പദ്ധതി വരുന്നു. ജില്ലയില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ഉം ലവ് ഡെയില്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിശ്ചിത ഫോറത്തില്‍ റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാലയങ്ങള്‍ക്കാണ് സൗകര്യം ലഭിക്കുക. ഇതിനായി ഓരോ സ്‌കൂളിലും അര്‍ഹരായ വിദ്യാര്‍ഥികളുടെ എണ്ണം പ്രധാനാധ്യാപകര്‍ അറിയിക്കണം.
ആദ്യ ഘട്ടത്തില്‍ 10 ലക്ഷം നോട്ട് പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിന്റെ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ എണ്ണം വര്‍ദ്ധിപ്പിച്ച് ഒരുകോടി നോട്ടുപുസ്തകങ്ങള്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. പരിസ്ഥിതി സംരക്ഷണത്തിന്റെ വശം കൂടി പദ്ധതിക്ക് ഉണ്ട്.  ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓരോ സ്‌കൂളിലും വിദ്യാര്‍ഥികള്‍ ഉപയോഗിച്ചു കഴിഞ്ഞ നോട്ടുപുസ്തകം ശേഖരിച്ചു ലവ് ഡെയില്‍ ഫൗണ്ടേഷന്്്് കൈമാറണം. ഇവ പുനരുപയോഗിക്കുകയാണ് ലക്ഷ്യം. നോട്ട് ബുക്കുകള്‍, ടെക്സ്റ്റ് ബുക്കുകള്‍, മറ്റു പ്രസിദ്ധീകരണങ്ങള്‍ എന്നിവ ശേഖരിക്കാം.
ശേഖരിച്ചത് സ്‌കൂളുകളില്‍ സൂക്ഷിച്ചാല്‍മതി. ലവ്‌ഡെയില്‍ ഫൗണ്ടേഷന്‍ ചുമതലപ്പെടുത്തിയ വ്യക്തി സ്‌കൂളുകളില്‍ വന്ന് ഇവ ശേഖരിച്ച് കൊണ്ടുപോകും. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള നോട്ടുപുസ്തകങ്ങളും ഇതേപോലെ സംഘടന സ്‌കൂളുകളില്‍ എത്തിക്കും. പദ്ധതിയില്‍ ചേരാന്‍  താല്‍പര്യമുള്ള സ്‌കൂളുകള്‍ 15നകം നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോറം വിദ്യാഭ്യാസ ഓഫിസുകളില്‍ ലഭ്യമാണ്. 31നകം ഉപയോഗിച്ച നോട്ടുപുസ്തകങ്ങള്‍ സ്‌കൂളുകളില്‍ ശേഖരിച്ചു വയ്ക്കണം. ഇങ്ങനെ ശേഖരിച്ച പഴയ നോട്ടുപുസ്തകങ്ങള്‍ ഏപ്രില്‍ 15നകം സ്‌കൂളുകളില്‍നിന്നും കൊണ്ടുപോകും. പദ്ധതിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ഫോറം പൂരിപ്പിച്ച്, സ്‌കാന്‍ ചെയ്തു മെ്‌ല4സലൃമഹമ@ഴാ മശഹ.രീാ ലേക്ക്  മെയില്‍ ചെയ്യേണ്ടതാണ്.  സംശയനിവാരണത്തിന് 94 47262801 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Next Story

RELATED STORIES

Share it