Flash News

നോട്ടു നിരോധനം : കടലാസു കമ്പനികള്‍ നിക്ഷേപിച്ച് പിന്‍വലിച്ചത് 4552 കോടി



ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന് ശേഷം രാജ്യത്ത് 5800 കടലാസു കമ്പനികള്‍ വന്‍തുക നിക്ഷേപിച്ച് പിന്‍വലിച്ചതായി കേന്ദ്രസര്‍ക്കാര്‍. കാല—ങ്ങളായി ഉപയോഗശൂന്യമായി കിടന്നതോ ബാലന്‍സില്ലാത്തതോ ആയ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. തുടര്‍ന്ന് ഇതിന്റെ സിംഹഭാഗവും ഉടന്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു. 4574 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിച്ചത്. ഇതില്‍ 4552 കോടി ഉടന്‍ പിന്‍വലിക്കുകയും ചെയ്തു. കള്ളപ്പണത്തിനെതിരായുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഈ കണ്ടെ ത്തല്‍. 13 ബാങ്കുകളിലായി 2134 അക്കൗണ്ടുകളുടെ വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടത്. ചില കമ്പനികള്‍ നൂറിലേറെ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും കണ്ടെത്തി. നോട്ടു നിരോധനത്തിന് മുമ്പും ശേഷവും ശേഖരിച്ച അക്കൗണ്ട് വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഒരു ബാങ്കില്‍ തന്നെ പതിവിലും കവിഞ്ഞ തുക നിക്ഷേപിച്ച 3000 കമ്പനികളുടെ അക്കൗണ്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നോട്ടു നിരോധനം വന്ന നവംബര്‍ എട്ടിന് 13 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന ചില കമ്പനികള്‍ നിരോധനത്തിനു ശേഷം 3800 കോടി രൂപയാണ് നിക്ഷേപിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it