Flash News

നോട്ടു നിരോധനം: ഇന്ത്യന്‍ വ്യോമസേന നേടിയത് 29.41

കോടി ന്യൂഡല്‍ഹി: പുതിയ 2000, 500 നോട്ടുകള്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതുവഴി ഇന്ത്യന്‍ വ്യോമസേന നേടിയത് 29.41 കോടിയെന്ന് വിവരാവകാശരേഖ.
ഇന്ത്യന്‍ വ്യോമസേനയുടെ അത്യാധുനിക വിമാനമായ സി-17, സി-1305 എന്നിവയാണ് ഇതിന് ഉപയോഗിച്ചതെന്നും രേഖയില്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ 8നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
രാജ്യത്തെ 80 ശതമാനം കറന്‍സിയും ബാങ്കുകള്‍ വഴി തിരിച്ചെത്തിയപ്പോള്‍ പുതിയ 500, 2000 രൂപ കറന്‍സികള്‍ അടിയന്തരമായി എത്തിക്കേണ്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ വ്യോമസേനയെ ഈ ഉത്തരവാദിത്തം ഏല്‍പിച്ചത്. അത്യാധുനിക വിമാനങ്ങളായ സി-17, സി-1305 എന്നിവ 91 യാത്രകളാണ് നോട്ട് അച്ചടിച്ച സ്ഥലത്തു നിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it