Flash News

നോട്ടുനിരോധന വാര്‍ഷികം : ശിവസേന പ്രതിഷേധദിനം ആചരിക്കും



തിരുവനന്തപുരം: രാജ്യത്തെ നോട്ടു നിരോധനത്തിലൂടെ മഹാ ദുരിതത്തിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികമായ നാളെ ബുധനാഴ്ച ശിവസേന സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ റിസര്‍വ് ബാങ്കിന് മുന്നിലേക്കും കോഴിക്കോട് ആദായനികുതി വകുപ്പ് ഓഫിസിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തും. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം ശിവസേന കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും.
Next Story

RELATED STORIES

Share it