kannur local

നോട്ടുനിരോധനത്തിന് ഒരാണ്ട് : എസ്ഡിപിഐ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് ഇന്ന്



കണ്ണൂര്‍: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ എസ്ഡിപിഐ ദേശവ്യാപകമായി നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫിസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിന്റെ ഭാഗമായി ഇന്നു രാവിലെ 10നു കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് അറിയിച്ചു. നോട്ട് നിരോധനത്തിന്റെ പേരില്‍ സ്വന്തം ജനതയെ മുഴുവന്‍ വഞ്ചിച്ചിരിക്കുകയാണ് നരേന്ദ്രമോദി. നിര്‍ത്തലാക്കിയ 15.44 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. 3 ലക്ഷം കോടിയുടെ കള്ളപ്പണം കണ്ടെത്തുമെന്നും അത് പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നുമാണ് മോദി പറഞ്ഞിരുന്നത്. സമ്പദ്ഘടന തകര്‍ക്കുകയും തൊഴിലില്ലായ്മ വര്‍ധിക്കുകയും ജനങ്ങള്‍ക്ക് ദുരിതവും പ്രയാസവും സമ്മാനിക്കുകയുമാണ് നോട്ടുനിരോധനം ചെയ്തത്. ജനങ്ങളെ വഞ്ചിച്ച നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ജനവിധി തേടണം. സ്റ്റേറ്റ് ബേങ്ക് പരിസരത്തു നിന്നാരംഭിക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് സി കെ ഉമര്‍ മാസ്റ്റര്‍, സെക്രട്ടറിമാരായ എ സി ജലാലുദ്ദീന്‍, പി കെ ഫാറൂഖ്, ഖജാഞ്ചി എ ഫൈസല്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it