Flash News

നോട്ടുനിരോധനം ഇന്ത്യയെ വിഭജിച്ചെന്ന് വിദേശ മാധ്യമങ്ങള്‍



ദോഹ: മോദി സര്‍ക്കാര്‍ ഒറ്റ രാത്രികൊണ്ട്ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച നോട്ടു നിരോധനം ലേകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ വിഭജിച്ചു എന്ന്് വിദേശ മാധ്യമങ്ങള്‍. കള്ളപ്പണം തടയുക, കള്ളനോട്ടുകള്‍ ഇല്ലാതാക്കുക, നികുതിദായകരുടെ എണ്ണം വര്‍ധിപ്പിക്കുക എന്നീ വാഗ്്്ദാനങ്ങളോടെയായിരുന്നു ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ 86 ശതമാനത്തോളം ക്രയവിക്രയം നടത്തിക്കൊണ്ടിരുന്ന 1000, 500 രൂപ കറന്‍സികള്‍ നിരോധിച്ചത്. എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ലക്ഷ്യങ്ങളിലൊന്നും പൂര്‍ത്തീകരിക്കാനായില്ലെന്നും അല്‍ജസീറ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ നടപടി തൊഴിലാളികള്‍, ചെറുകിട, ഇടത്തരം വ്യാപാരികള്‍, വ്യവസായികള്‍, കര്‍ഷകര്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങി രാജ്യത്തെ ദുര്‍ബല വിഭാഗത്തെ അതിരൂക്ഷമായി ബാധിച്ചു. നോട്ടു നിരോധനത്തിനു ശേഷം ഒരു വര്‍ഷത്തിനിടെ ധാരാളം പേര്‍ക്കു ജോലി നഷ്ടപ്പെട്ടതായും ചെറുകിട സംരഭങ്ങളെ തകര്‍ത്തതായും രാജ്യത്തിന്റെ  സാമ്പത്തിവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, വന്‍കിട വ്യവസായികളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. നിരോധിത നോട്ടുകളുടെ 20 ശതമാനം ബാങ്കുകളില്‍ തിരിച്ചെത്തില്ലെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശ വാദമെങ്കിലും 99 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചതായും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it