Flash News

നോട്ടുകള്‍ അസാധുവാക്കല്‍ : മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നു



ന്യൂഡല്‍ഹി:  ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുണ്ടായ പ്രയാസങ്ങള്‍ക്കിടെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ ഡല്‍ഹിയില്‍ ഒത്തുചേര്‍ന്നു. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിലാണ് മരിച്ച 38ാളം പേരുടെ കുടുംബങ്ങള്‍ ശോകസഭ എന്ന പേരില്‍ ഒത്തുചേര്‍ന്നത്. നോട്ട് മാറ്റിയെടുക്കുന്നതിന് വരി നിന്നവരും, മാറ്റിയെടുക്കാനാവാതെ ആത്മഹത്യ ചെയതവരുമടക്കം മരിച്ചവരുടെ കുടുംബങ്ങളാണ് ഒത്തുചേര്‍ന്നതെന്ന് ശോകസഭക്ക് നേതൃത്വം നല്‍കിയ  തഹ്‌സീന്‍ പൂനെവാല പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തഹ്‌സീന്‍ മനുഷ്യവകാശ കമീഷനെ സമീപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ തല തിരിഞ്ഞ പരിഷ്‌കാരത്തില്‍ 100ലധികം പേരാണ് മരിച്ചത്. എന്നിട്ടും, ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് നരേന്ദ്ര മോദി ഒരുങ്ങുന്നത്. നോട്ട് അസാധുവാക്കലിന്റെ പ്രയാസത്തില്‍ നിന്ന കരകയറാന്‍ ആദ്യം 10 ദിവസവും പിന്നെ 50 ദിവസവുമാണ് മോദി ആവശ്യപ്പെട്ടത്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ശരിയായില്ല. കള്ളപ്പണം ഇല്ലാതാക്കുമെന്ന പ്രസ്ഥാവന പാരഡൈസ് പേപ്പര്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. കേന്ദ്ര സര്‍ക്കാറി?െന്റ നടപടിക്കെതിരെ സാമഹ്യമാധ്യമങ്ങളിലും അല്ലാതെയുമായി പ്രചാരണം ശക്തമാക്കുമെന്ന് തഹ്‌സീന്‍ പൂനെവാല, ഷെഹ്‌സാദ് പൂനെവാല, മുന്‍ എം.പി മെഹ്ബല്‍ മിശ്ര എന്നിവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it