നോട്ടുകളുടെ എണ്ണം റെക്കോഡിലെത്തി: ആര്‍ബിഐ

ന്യൂഡല്‍ഹി: നിരോധനത്തിനു ശേഷം നോട്ട് ക്ഷാമം തുടരുമ്പോഴും പുതിയ അവകാശവാദവുമായി ആര്‍ബിഐ. നിരോധനത്തിനുശേഷം ഇതാദ്യമായി നോട്ടുകളുടെ എണ്ണം റെക്കോഡിലെത്തിയെന്നാണ് ആര്‍ബിഐ അറിയിച്ചത്. നിരോധനത്തോടെ 7.8 ലക്ഷം കോടിയായിരുന്ന വിപണിയിലെ നോട്ടുകളുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ച് 18.5 ലക്ഷം കോടിയായി എന്ന് ആര്‍ബിഐ അറിയിച്ചു.
രാജ്യത്താകമാനം ഉപയോഗത്തിലുള്ള നോട്ടുകളുടെ എണ്ണം 8.9 ലക്ഷം കോടിയായിരുന്നത് ഇരട്ടിയോളം വര്‍ധിച്ച് 19.3 ലക്ഷം കോടിയായി എന്നും ആര്‍ബിഐ അറിയിച്ചു. വിപണിയിലെ നോട്ടുകളുടെയും ബാങ്കുകളിലുള്ള നോട്ടുകളുടെയും ആകെ എണ്ണമാണിത്.
ഏതാനും മാസം മുമ്പ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപോര്‍ട്ട് ചെയ്ത നോട്ട് ക്ഷാമത്തിന് ഇതോടെ പരിഹാരമായെന്നും പൊതുജനങ്ങള്‍ക്ക് ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാണെന്നും ആര്‍ബിഐ അറിയിച്ചു.
2016 നവംബര്‍ 8നാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചത്. ഇതോടെ രാജ്യത്തുള്ള നോട്ടുകളില്‍ 86 ശതമാനവും അസാധുവാകുകയായിരുന്നു.
വ്യക്തമായ മുന്നൊരുക്കമില്ലാതെയും ആവശ്യത്തിനുള്ള നോട്ടുകള്‍ തയ്യാറാക്കാതെയും ഉപയോഗത്തിലുള്ള നോട്ടുകള്‍ നിരോധിച്ചത് സാമ്പത്തികവിദഗ്ധരുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും രാജ്യത്താകമാനം വിപണിയെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it