Flash News

നോട്ടുകളില്‍ വിവേകാനന്ദനും അംബേദ്കറും: തീരുമാനം ഉടനുണ്ടായേക്കും

ന്യൂഡല്‍ഹി : ഇന്ത്യയിലെ കറന്‍സി നോട്ടുകളില്‍ വിവേകാനന്ദന്റെയും അംബേദ്കറുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഏറെ വൈകാതെ നടപ്പിലായേക്കുമെന്ന് റിപോര്‍ട്ട്.

ദേശീയ ഉപദേശക കൗണ്‍സില്‍ അംഗവും മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗവുമായിരുന്ന നരേന്ദ്ര ജാഥവ് ഇതുസംബന്ധിച്ച് പ്രധാനമന്ത്രിയോട് ശിപാര്‍ശചെയ്തതായി വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്ന സൂചനകള്‍ ഉയരുന്നത്. കറന്‍സി നേട്ടുകളില്‍ നിലവില്‍ മഹാത്മാഗാന്ധിയുടെ മാത്രം ചിത്രമാണ് ഇപ്പോള്‍ ഉള്ളത്. ഗാന്ധിജിക്കു പുറമേ മറ്റാരുടെയെങ്കിലും ചിത്രം പ്രസിദ്ധീകരിക്കുക എന്നത് നയപരമായ തീരുമാനമാണ്. അംബേദ്കറുടെ 125ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയിലെ ആറ് സര്‍ക്കാരിതര അംഗങ്ങളിലൊരാള്‍ കൂടിയാണ് നരേന്ദ്ര ജാഥവ്.
Next Story

RELATED STORIES

Share it