Flash News

നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനു പകരം സവര്‍ക്കറുടെ ചിത്രം വേണമെന്ന് ഹിന്ദു മഹാസഭ

നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനു പകരം സവര്‍ക്കറുടെ ചിത്രം വേണമെന്ന് ഹിന്ദു മഹാസഭ
X


ന്യൂഡല്‍ഹി:  രാജ്യത്തെ കറന്‍സി നോട്ടുകളില്‍ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരം ഗാന്ധിജിയെ വധിക്കുന്നതിന് ഗൂഢാലോചന നടത്തിയ കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി അഖില ഭാരതീയ ഹിന്ദു മഹാസഭ. ഇതിനുപുറമേ, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന നല്‍കി സവര്‍ക്കറെ ആദരിക്കണെമെന്നും ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ 'നിര്‍ണായക പങ്ക് വഹിച്ച' സവര്‍ക്കറുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുത്തി ആദരിക്കണമെന്നാണ് ഹിന്ദു മഹാസഭയുടെ ആവശ്യം.
Next Story

RELATED STORIES

Share it