Flash News

നോക്‌സ്‌വില്ലി ചലഞ്ചര്‍ കിരീടം പേസ് സഖ്യത്തിന്

നോക്‌സ്‌വില്ലി ചലഞ്ചര്‍ കിരീടം പേസ് സഖ്യത്തിന്
X


ടെന്നിസീ: നോക്‌സ് വില്ലി ചലഞ്ചര്‍ ടെന്നിസ് കിരീടം ഇന്ത്യന്‍ താര ജോടികളായ ലിയാണ്ടര്‍ പേസ്- പുരവ് രാജ സഖ്യത്തിന്. ടോപ് സീഡായ ഇന്ത്യന്‍ ജോടി അമേരിക്കന്‍ ആസ്‌ത്രേലിയന്‍ സഖ്യമായ ജയിംസ് കാരെറ്റാനി-ജോണ്‍ പാറ്റ്‌റിക് സ്മിത്ത് സഖ്യത്തിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 7-6,  7-6.  ഗുഡ് ഫ്രണ്ട് ടെന്നിസ് സെന്റര്‍ ഇന്‍ഡോറില്‍ അമേരിക്കന്‍ ആസ്‌ത്രേലിയന്‍ സഖ്യം  തുടര്‍ച്ചയായ ബ്രേക്ക് പോയിന്റുകള്‍ കൊണ്ട്് ഇന്ത്യന്‍ താരങ്ങളെ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും  അതിനെയും മറി കടന്നാണ് പേസ് സഖ്യം ഫൈനലില്‍ വിജയിച്ചത്. ഈ വര്‍ഷം ആഗസ്തില്‍ ഒത്തുചേര്‍ന്ന പേസ് രാജ സഖ്യത്തിന്റെ ആദ്യ കിരീടമാണിത്. നേരത്തെ കനേഡിയന്‍ താരമായ ആദില്‍ ഷമാസ്ദീനും അമേരിക്കന്‍ താരമായ സ്‌കോട്ട് ലിപ്‌സ്‌കിയോടുമൊപ്പം റാക്കറ്റേന്തിയ പേസ്  ഈ സീസണില്‍ മൂന്ന് ചലഞ്ചര്‍ കിരീടം നേടിയിരുന്നു. അതോടൊപ്പം രാജ - ദിവിജ് ശരണ്‍ സഖ്യം ബോര്‍ഡോക്‌സ് ചലഞ്ചര്‍ കിരീടവും  സ്വന്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it