Gulf

നൈബേര്‍സ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ കുറ്റിയാടി മഹല്ല് സ്‌പോര്‍ട്‌സ് വിങ്ങ് സംഘടിപ്പിക്കുന്ന 'നൈബേര്‍സ് മീറ്റ് 2016' കായിക മേളയുടെ ലോഗോ പ്രകാശനം ചെയ്തു. മൈക്രോ ഹെല്‍ത്ത് ലാബ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദും ദോഹയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകനും അലി ഇന്റര്‍നാഷനല്‍ എംഡി യുമായ കെ മുഹമ്മദ് ഈസയും ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്.
2016 ജനുവരി 22, 29 തീയ്യതികളില്‍ അബുഹമൂര്‍ അല്‍ജസീറ അക്കാദമി ഗ്രൗണ്ടില്‍ നടക്കുന്ന നൈബേര്‍സ് മീറ്റില്‍ കോഴിക്കോട് ജില്ലയിലെ വിവിധ പ്രാദേശിക ടീമുകളാണ് പങ്കെടുക്കുന്നത്. വോളീബോള്‍, ഫുട്‌ബോള്‍, ക്രിക്കറ്റ്, വടം വലി , റിലേ, റണ്ണിങ് റേസ്, കുട്ടികള്‍ക്കുള്ള ഫണ്‍ ഗെയിംസ് തുടങ്ങിയ വിവിധ മല്‍സരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സ്വാഗതസംഘം രക്ഷാധികാരി കെ സി കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വോളിഖ് പ്രതിനിധികളായ മുഹമ്മദ് നജീബ്, ആഷിക് മാഹി, മെഹഫില്‍ കുറ്റിയാടി സാരഥി സി വി കുട്ട്യാലി, ക്യൂകെഎംസി പ്രസിഡണ്ട് ടി കെ കെ അബ്ദുല്ല, മഹറൂഫ്, വിവിധ മഹല്ല് / സംഘടനാ പ്രതിനിധികളായ മജീദ് നാദാപുരം, എം എന്‍ അഷ്‌റഫ്, സമദ് മാണിക്കോത്ത്, സാദത്ത്, സാലിം വേളം, ജൈസല്‍ അടുക്കത്ത്, ജംഷീദ് ഹമീദ്, നൗഫല്‍ കെ ഇ, തന്‍സീം കുറ്റിയാടി എന്നിവര്‍ സംസാരിച്ചു.
ലോഗോ രൂപ കല്‍പന ചെയ്ത അന്‍വര്‍ മലയനകണ്ടി, കണ്‍വീനര്‍മാരായ സുബൈര്‍ പി, അന്‍ഷിഫ് ചാത്തോത്ത്, മുന്‍വര്‍ മാലിഖ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it