നൈപുണി വികസനത്തിനുള്ള കേന്ദ്രമായി കേരളം മാറുന്നു: മന്ത്രി

തിരുവനന്തപുരം: വിദ്യാസമ്പന്നരായ യുവതയ്ക്ക് തങ്ങളുടെ നൈപുണി വികസിപ്പിക്കുന്നതിനുള്ള ആഗോള കേന്ദ്രമായി സംസ്ഥാനം മുന്നേറുകയാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍. നൈപുണ്യം ഇന്റര്‍നാഷനല്‍ സ്‌കില്‍ സമ്മിറ്റ് ആന്റ് സ്‌കില്‍ ഫീയസ്റ്റ- 2016 സംഘടിപ്പിച്ചതിലൂടെ രാജ്യത്തിനു തന്നെ പിന്തുടരാവുന്ന ഒരു മാതൃകയാണ് കേരളം സൃഷ്ടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പു സംഘടിപ്പിച്ച നൈപുണ്യം ഇന്‍ര്‍നാഷനല്‍ സ്‌കില്‍ സമ്മിറ്റ് ആന്റ് സ്‌കില്‍ ഫീയസ്റ്റ- 2016ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴില്‍ മേഖലയില്‍ മതിയായ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ ഇല്ലാത്തതാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു വിഷയമെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it