നൈജീരിയ: 50 ലക്ഷം ലിറ്റര്‍ എണ്ണ മോഷ്ടാക്കള്‍ കവര്‍ന്നു

അബൂജ: ഈ വര്‍ഷം 250 ദശലക്ഷം ഡോളറിന്റെ എണ്ണ മോഷണസംഘം പൈപ്പ്‌ലൈന്‍ തകര്‍ത്തു ചോര്‍ത്തിയതായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നൈജീരിയന്‍ എണ്ണക്കമ്പനി.
രാജ്യത്തിന്റെ വടക്കുകിഴക്കുനിന്ന് ലാഗോസിലേക്കു എണ്ണ കൊണ്ടുപോവുന്ന പൈപ്പ്‌ലൈനില്‍നിന്നു 50 ലക്ഷം ലിറ്റര്‍ എണ്ണ കടത്തിയതായാണ് നൈജീരിയന്‍ ദേശീയ പെട്രോളിയം കോര്‍പറേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ധന ദൗര്‍ലഭ്യം മൂലം കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള പെട്രോള്‍ സ്‌റ്റേഷനുകളില്‍ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. എണ്ണമേഖലയിലെ പൈപ്പ്‌ലൈന്‍ തകര്‍ക്കലും മോഷണവും ഇന്ധന ദൗര്‍ലഭ്യത്തിനു കാരണമാവുമെന്നും രാജ്യത്തിന്റെ സാമ്പത്തികഘടനയെ തകര്‍ക്കുമെന്നും ഭരണകൂടം വ്യക്തമാക്കി.
Next Story

RELATED STORIES

Share it