Flash News

നൈജീരിയയെ വീഴ്ത്തി ഇംഗ്ലീഷ് വീര്യം; പോര്‍ച്ചുഗലിന് സമനില

നൈജീരിയയെ വീഴ്ത്തി ഇംഗ്ലീഷ് വീര്യം; പോര്‍ച്ചുഗലിന് സമനില
X

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് ജയം. നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തകര്‍ത്തുവിട്ടത്. ആദ്യ പകുതിയിലാണ് ഇംഗ്ലണ്ട് രണ്ട് ഗോളുകളും അടിച്ചെടുത്തത്.
ഹാരി കെയ്ന്‍, സ്‌റ്റെര്‍ലിങ്, ഡെലി അലി തുടങ്ങിയ പ്രമുഖ താരങ്ങളെയെല്ലാം ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി 3-1-4-2 ഫോര്‍മാറ്റിലാണ് ഇംഗ്ലണ്ടിനെ പരിശീലകനായ സൗത്ത്‌ഗേറ്റ് വിന്യസിച്ചത്. അതേ സമയം 4-2-3-1 ഫോര്‍മാറ്റിലായിരുന്നു നൈജീരിയയുടെ പടപ്പുറപ്പാട്.  കളി തുടങ്ങി ഏഴാം മിനിറ്റില്‍ത്തന്നെ ഇംഗ്ലണ്ട് വലകുലുക്കി. ട്രിപ്പിയറിന്റെ അസിസ്റ്റില്‍ ചെല്‍സി സാരം ഗാരി കഹിലാണ് ഇംഗ്ലണ്ടിന് വേണ്ടി വലകുലുക്കിയത്. പിന്നീട് 39ാം മിനിറ്റില്‍ ഹാരി കെയ്‌നും വലകുലുക്കിയതോടെ ആദ്യ പകുതിയില്‍ 2-0ന്റെ ആധിപത്യം ഇംഗ്ലീഷ് നിരയ്‌ക്കൊപ്പം നിന്നു.
എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കം തന്നെ ഇവോബിയിലൂടെ നൈജീരിയ ഒരു ഗോള്‍ മടക്കി. മല്‍സരം 2-1 എന്ന നിലയില്‍. പിന്നീടുള്ള സമയത്ത് ഇംഗ്ലീഷ് പ്രതിരോധത്തെ വെല്ലാന്‍ നൈജീരിയക്ക് സാധിക്കാതെ വന്നതോടെ 2-1ന്റെ ജയം ഇംഗ്ലണ്ടിനൊപ്പം നിന്നു.


പോര്‍ച്ചുഗലിന് ഗോള്‍ രഹിത സമനില

കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ബെര്‍ജിയവും പോര്‍ച്ചുഗലും ഗോള്‍രഹിത സമനിലയോടെ കളം വിട്ടു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളിച്ചത്.
മറ്റൊരു മല്‍സരത്തില്‍ മെക്‌സിക്കോ ഏകപക്ഷീയമായ ഒരു ഗോളിന് സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചു. ഡോസ് സാന്റോസിന്റെ ഗോളിലായിരുന്നു മെക്‌സിക്കോ വിജയം സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it