നൈജീരിയയില്‍ 92 ബോക്കോ ഹറാം പ്രവര്‍ത്തകരെ വധിച്ചു

യാവുന്തെ: നൈജീരിയന്‍ സൈന്യവുമായി ചേര്‍ന്നു നടത്തിയ സൈനിക ദൗത്യത്തില്‍ സായുധസംഘമായ ബോക്കോ ഹറാമിലെ 92 അംഗങ്ങളെ വധിച്ച് 850 ഗ്രാമീണരെ മോചിപ്പിച്ചെന്നു കാമറൂണ്‍. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ നൈജീരിയന്‍ ഗ്രാമമായ കുംഷിയിലാണ് ബോക്കോ ഹറാമിനെതിരേ ആക്രമണം നടത്തിവരുന്ന ബഹുരാഷ്ട്ര സൈന്യത്തിന്റെ പിന്തുണയോടെ ആക്രമണം നടത്തിയതെന്നു വാര്‍ത്താവിതരണമന്ത്രി ഇസ്സ ചിറോമ ബക്കാറി വ്യക്തമാക്കി. ബോക്കോ ഹറാം ബന്ദിയാക്കിയ ഗ്രാമീണരെ മോചിപ്പിക്കുന്നതിനായാണ് സൈന്യം പദ്ധതി ആവിഷ്‌കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദൗത്യത്തിനിടെ കുഴിബോംബ് പൊട്ടി രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it