നൈജീരിയന്‍ മുന്‍ സുരക്ഷാ ഉപദേശകനെതിരേ അറസ്റ്റ് വാറന്റ്‌

അബൂജ: ആയുധ ഇടപാടില്‍ 200 കോടി ഡോളര്‍ വെട്ടിച്ച സംഭവത്തില്‍ മുന്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉപദേശകന്‍ സാംബോ ദസൂകിയെ അറസ്റ്റ് ചെയ്യാന്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരി ഉത്തരവിട്ടു. ബോക്കോ ഹറാം സായുധസംഘത്തിനെതിരായ പോരാട്ടത്തിന് 12 ഹെലികോപ്റ്ററുകളും നാലു യുദ്ധവിമാനങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനുള്ള ഇടപാടില്‍ വന്‍ തുക പാരിതോഷികം ലഭിച്ചെന്നാണ് ആരോപണം. ആരോപണം ദസൂകി നിഷേധിച്ചിട്ടുണ്ട്.
സൈന്യത്തിനായി വന്‍ തുക ബജറ്റില്‍ വകയിരുത്തുമ്പോഴും ആയുധദൗര്‍ലഭ്യത നേരിടുന്നതായി സൈന്യം പരാതി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ രൂപീകരിച്ച അന്വേഷണക്കമ്മീഷന്‍ തന്നെ ഇതുവരെ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചിട്ടില്ലെന്നു ദസൂകി പ്രതികരിച്ചു.
പ്രസിഡന്റിന്റെ അറസ്റ്റ് വാറന്റ് പുറത്തുവന്നതിനു പിന്നാലെ ദസൂകിയെ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണ്. അനധികൃത ആയുധങ്ങള്‍ കൈവശം വെച്ചന്ന കേസില്‍ ഇയാള്‍ക്കെതിരേ ഇപ്പോള്‍ വിചാരണ നടന്നുവരുകയാണ്. പ്രോസ്‌റ്റേറ്റ് കാന്‍സറിനു ചികില്‍സയ്ക്കായി ലണ്ടനിലേക്കു യാത്ര ചെയ്യുന്നതിന് ദസൂകിക്ക് പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ വിചാരണക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it