നേവി ഉദ്യോഗസ്ഥന്‍ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി

മുംബൈ: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി പോലിസില്‍ കീഴടങ്ങി. ധ്രുവ്കാന്ത്കുമാര്‍ താക്കൂര്‍ ആണ് (29) പോലിസില്‍ കീഴടങ്ങിയത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. താക്കൂറിന്റെ ഭാര്യ സുസ്മിത (24) ഇവരുടെ കാമുകന്‍ അജയ്കുമാര്‍ സിങ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ധ്രുവ്കാന്ത്കുമാറും ഭാര്യയും ഏതാനും മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. നവി മുംബൈയിലെ വീട്ടിലാണ് കൊലപാതകം നടന്നത്.
Next Story

RELATED STORIES

Share it