Flash News

നേഴ്‌സുമാരെ പിരിച്ചുവിട്ടു; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം

നേഴ്‌സുമാരെ പിരിച്ചുവിട്ടു; കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സമരം
X




കോഴിക്കോട്: കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് ജൂനിയര്‍ നേഴ്‌സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നഴ്‌സുമാരുടെ സമരം. ഇന്നലെ രാത്രി 12 മണിക്ക് ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്നാണ് യുഎന്‍എയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിന് 40 പേരെ നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ സമരം ശക്തിപ്പെടുത്താനുള്ള തീരുമാനത്തിലാണ് പ്രതിഷേധക്കാര്‍.7500 രൂപ ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന ഏഴ് നേഴ്‌സുമാരെ ആശുപത്രിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്ന് ഇതില്‍ അഞ്ച് പേരെ തിരിച്ചെടുക്കുകയും രണ്ടുപേരെ തിരിച്ചെടുക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരിന്നു. എന്നാല്‍, തിരിച്ചെടുത്തവര്‍ക്ക് ഇന്നലെ രാത്രി മുന്നിറിയിപ്പില്ലാതെ  വീണ്ടും പിരിച്ചുവിടല്‍ കത്ത് നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തുറന്ന സമരവുമായി നേഴ്‌സുമാര്‍ രംഗത്തെത്തിയത്.ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളിലേയും പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, നേഴ്‌സിങ് പഠനശേഷം ഒരു വര്‍ഷത്തെ പരിശീലനം നിര്‍ബന്ധമാണ്. പരിശീലന വേളയില്‍ മികവ് പുലര്‍ത്തുന്ന ജീവനക്കാരെ ആശുപത്രിയില്‍ നിയമിക്കാറുണ്ട്. അല്ലാത്തവരെ ട്രെയിനിങ് പൂര്‍ത്തിയ ശേഷം പിരിച്ച് വിടുന്നത് സ്വാഭാവിക നടപടിയാണെന്നാണ് ആശുപത്രി നല്‍കുന്ന വിശദീകരണം.
Next Story

RELATED STORIES

Share it