Flash News

നേറ്റ് ചുഴലിക്കാറ്റ് യുഎസ് തീരങ്ങളില്‍



വാഷിങ്ടണ്‍: നേറ്റ് ചുഴലിക്കാറ്റ്് യുഎസിലെ വടക്കന്‍ തീരങ്ങളെയും ദുരിതത്തിലാക്കുന്നു. ശക്തമായ കാറ്റും പേമാരിയും കാരണം ലൂസിയാനയിലും മിസിസിപ്പിയിലും മണ്ണിടിച്ചില്‍ അനുഭവപ്പെട്ടു. രണ്ടാം തവണയാണ് ഇവിടങ്ങളില്‍ മണ്ണിടിച്ചില്‍ അനുഭവപ്പെടുന്നത്്. 136 കി.മീ വേഗതയില്‍ കാറ്റ് ആഞ്ഞടിക്കുന്നതിനാല്‍ ലൂസിയാനയിലും മിസിസിപ്പിയിലും ഫ്‌ളോറിഡയുടെ ചില ഭാഗങ്ങളിലും അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. കടല്‍ ജലനിരപ്പ് അതിവേഗം ക്രമാതീതമായി ഉയരുകയാണെന്നും തീരദേശത്തെ ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നികരാഗ്വ, കോസ്റ്ററിക്ക, ഹോണ്ടുറാസ് എന്നിവിടങ്ങളില്‍ 25 പേരുടെ ജീവന്‍ അപഹരിച്ചാണ് നേറ്റ് യുഎസിന്റെ വടക്കന്‍ തീരത്തെത്തിയിരിക്കുന്നത്്. 20 പേരെ കാണാതാവുകയും ചെയ്തിരുന്നു. കാറ്റഗറി ഒന്നില്‍ ഉള്‍പ്പെട്ട കാറ്റാണിത്. സ്ഥിതിഗതികള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ലൂസിയാനയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അലബാമയിലും ഗവര്‍ണര്‍ ജനങ്ങള്‍ക്ക്് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് യുഎസിലെ ഗള്‍ഫ് തീരത്തെ അഞ്ചു തുറമുഖങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഓയില്‍, ഗ്യാസ് ഉല്‍പ്പാദന കേന്ദ്രങ്ങളും ജീവനക്കാരെ ഒഴിപ്പിക്കുകയും നിര്‍മാണം നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it