Flash News

നേര്യമംഗലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം

നേര്യമംഗലത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം
X
[caption id="attachment_229743" align="aligncenter" width="560"] അനീഷ്[/caption]

നേര്യമംഗലം: കൊച്ചി-മധുര ദേശീയ പാതയില്‍ വയനാട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു.  വയനാട് വെള്ളമുണ്ട തറ്റംബലം സ്വദേശി അനീഷ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നേര്യമംഗലം വനത്തിന് സമീപം ചീയപ്പാറയിലാണ് അപകടം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം പരിക്കേറ്റിട്ടുണ്ട്. ഇവരെ എറണാകുളത്തെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.മരിച്ച അനീഷിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Next Story

RELATED STORIES

Share it