നേരറിയിക്കുക എന്നതാണ് പത്രധര്‍മം: വി എസ്

തിരുവനന്തപുരം: നീതി തേടി തെരുവില്‍ സമരം ചെയ്യേണ്ടിവരുന്ന സ്ത്രീകളുടെ വിലാപം മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്ടില്ലെന്നു നടിക്കാനാവില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ളയുടെ നാടുകടത്തല്‍ ദിനാചരണവുമായി ബന്ധപ്പെട്ട അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരെല്ലാം വേട്ടക്കാരുടെ പക്ഷത്തുനിന്നാലും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇരകള്‍ക്കൊപ്പമേ നില്‍ക്കാനാവൂ. ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരുടെ പ്രതിഷേധങ്ങളും പ്രകടനങ്ങളും തല്ലിക്കെടുത്താന്‍ നോക്കുന്ന ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പക്ഷംചേരുന്നതും അതുകൊണ്ടാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി സ്വകാര്യത സംരക്ഷിക്കാന്‍ തുല്യനീതിക്ക് വേണ്ടി നടത്തുന്ന ചെറുതും വലുതുമായ എല്ലാ പ്രക്ഷോഭങ്ങളിലും നിങ്ങള്‍ക്കൊരു നേരിന്റെ പക്ഷമുണ്ടാവണം. നാടുകടത്തപ്പെട്ടേക്കാം, എന്നാലും നാട്ടുകാരെ നേരറിയിക്കുകയെന്നതാണ് പത്രധര്‍മം. മാധ്യമപ്രവര്‍ത്തനം കോര്‍പറേറ്റുകളുടെ ആധിപത്യത്തിലായി. പൊളിറ്റിക്കല്‍ റിപോര്‍ട്ടിങ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്ന്‍മെന്റായി മാറി. അരികുകളിലേക്ക് എറിയപ്പെടുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോവുന്നു ണ്ടെന്നും വി എസ് പറഞ്ഞു. പ്രസ് ക്ലബ് പ്രഡിഡന്റ് ജി പ്രമോദ് അധ്യക്ഷത വഹിച്ചു. എം ജി രാധാകൃഷ്ണന്‍, സി ഗൗരീദാസന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി.



Next Story

RELATED STORIES

Share it