Second edit

നേരത്തേ തുടങ്ങുക

സൂപ്പര്‍ സ്റ്റേറ്റ് സെക്രട്ടറി എന്നറിയപ്പെട്ടിരുന്ന യുഎസിലെ ഹെന്റി കിസിന്‍ജര്‍ ജര്‍മനിയില്‍നിന്ന് അപ്പോള്‍ കരക്കിറങ്ങിയ കുടിയേറ്റക്കാരനെപ്പോലെയാണ് ഇംഗ്ലീഷ് ഉച്ചരിച്ചിരുന്നത് എന്നു കേട്ടിട്ടുണ്ട്. ജര്‍മന്‍ മാതൃഭാഷയായ ഹെന്റി 15ാം വയസ്സില്‍ ഇംഗ്ലീഷ് പഠിക്കാന്‍ തുടങ്ങിയതിന്റെ പ്രശ്‌നമായിരുന്നു അത്. അന്യഭാഷ നന്നേ ചെറുപ്പത്തില്‍ പഠിക്കുന്നതാണു മെച്ചമെന്ന് ഭാഷാശാസ്ത്രജ്ഞര്‍ പൊതുവില്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, അതിന്റെ കാരണങ്ങള്‍ എന്താെണന്ന കാര്യത്തിലുള്ള തര്‍ക്കം തുടരുന്നു. മസ്തിഷ്‌കം പുതിയ അറിവ് എളുപ്പം സ്വീകരിക്കുന്നത് ചെറുപ്പത്തിലായതുകൊണ്ടാണ് ഇതെന്ന് ഒരുകൂട്ടര്‍. എന്നാല്‍, കുഞ്ഞുങ്ങള്‍ക്ക് ആശയവിനിമയത്തില്‍ കൂടുതല്‍ താല്‍പര്യമുള്ളതിനാല്‍ അവര്‍ ഭാഷ പെട്ടെന്നു പഠിക്കുന്നുവെന്നും വ്യാകരണം നോക്കാതെ സംസാരിക്കുന്നതിന് അവര്‍ക്കു മടിയില്ലെന്നും മറ്റൊരു കൂട്ടര്‍ കരുതുന്നു. കുട്ടികളുടെ ഉച്ചാരണവും ഏതാണ്ട് മൂലഭാഷയോട് അടുത്തുനില്‍ക്കുകയും ചെയ്യും. എന്നാല്‍, വ്യാകരണത്തിന്റെ കാര്യത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഏതാണ്ട് ഒരുപോലെയാണ്. മുതിര്‍ന്നവര്‍ ചിലപ്പോള്‍ അക്കാര്യത്തില്‍ മുന്നിലാണെന്നു പറയാം.
ഭാഷ പഠിക്കുന്നതിന് ചെറുപ്പത്തില്‍ പിടികൂടുകയാണു വേണ്ടതെന്ന കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകളുണ്ട്. ഇന്റര്‍നെറ്റിലൂടെ ഏതാണ്ട് ആറരലക്ഷം പേരെ സമീപിച്ച ചില അമേരിക്കന്‍ ഗവേഷകര്‍ കണ്ടുപിടിച്ച കാര്യം 17നു മുമ്പ് വിദേശഭാഷാപഠനം എളുപ്പമാണെന്നാണ്. 10 വയസ്സിലാണ് പഠനം തുടങ്ങേണ്ടത്.
Next Story

RELATED STORIES

Share it