Flash News

നേമത്ത് യുഡിഎഫ് വോട്ടില്‍ ശക്തമായ ചോര്‍ച്ച

നേമത്ത് യുഡിഎഫ് വോട്ടില്‍ ശക്തമായ ചോര്‍ച്ച
X
nemam

[related]

ബിജെപി നേതാവ് ഒ രാജഗോപാല്‍ വിജയിച്ച തിരുവനന്തപുരം ജില്ലയിലെ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ജെഡിയുവിലെ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് ലഭിച്ച വോട്ടില്‍ ശക്തമായ ചോര്‍ച്ച നടന്നതായി കണക്കുകള്‍. കോണ്‍ഗ്രസ് വോട്ടുകള്‍ രാജഗോപാലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതായാണ് ആദ്യ ഫല സൂചനകള്‍ വ്യക്തമാക്കുന്നത്.

151 ബൂത്തുകളുള്ള മണ്ഡലത്തില്‍ 137 ബൂത്തുകളും എണ്ണിയപ്പോള്‍ 12725 വോട്ടുകള്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. നോട്ടയ്ക്ക് 788 വോട്ടുകളും ലഭിച്ചു.  കഴിഞ്ഞ പ്രാവശ്യം യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ചാരുപാറ രവിക്ക് ലഭിച്ചതിനേക്കാള്‍ 8000 വോട്ടിന്റെ കുറവാണ് ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ഥി നേടിയത്.

Next Story

RELATED STORIES

Share it