Flash News

നേമത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്കായി പ്രവര്‍ത്തിച്ചു- യുത്ത് കോണ്‍ഗ്രസ്



[related] നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാല്‍ വിജയിച്ച നേമത്ത് അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കായി പ്രവര്‍ത്തിച്ചുവെന്നു യുത്ത് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി നേതൃത്വത്തില്‍ മാറ്റം വേണം. ഡിസിസിയിലെ ജംബോ കമ്മറ്റികള്‍ പിരിച്ചു വിടണമെന്നും തിരുവനന്തപുരത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
നേമത്ത് കഴിഞ്ഞ തവണ ഇരുപതിനായിരത്തിലധികം വോട്ടുകള്‍ ലഭിച്ച യുഡിഎഫിന് ഇക്കുറി പതിമൂവായിരം വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.
Next Story

RELATED STORIES

Share it