നേപ്പാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം

കാഠ്മണ്ഡു: ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥനെ തിരിച്ചുവിളിച്ച നടപടിയില്‍ നേപ്പാളിലെ പ്രധാനമന്ത്രി കെ പി ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷം. അഭിപ്രായ സമന്വയത്തിനുള്ള അന്തരീക്ഷം സര്‍ക്കാര്‍ ഇല്ലാതാക്കിയതായി നേപ്പാള്‍ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ ഷേര്‍ ബഹാദൂര്‍ ദൂബ പറഞ്ഞു. നേപ്പാള്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ ദിലീപ് കുമാര്‍ ഉപാധ്യായയെ ഇന്ത്യയിലെ അംബാസഡര്‍ സ്ഥാനത്തുനിന്ന് നേപ്പാള്‍ മാറ്റിയത് പ്രതിപക്ഷത്തിന്റെ പ്രതിക്ഷേധമുയരാന്‍ കാരണമായിരുന്നു. അേതസമയം ഇന്ത്യയുടെ സഹായമില്ലാതെ വികസിക്കാന്‍ നേപ്പാളിനാവില്ലെന്ന് ഉപാധ്യായ പറഞ്ഞു.
Next Story

RELATED STORIES

Share it