നേപ്പാള്‍ വിമാനാപകടം: അന്വേഷണത്തിന് സമിതി രൂപീകരിച്ചു

കാഠ്മണ്ഡു: പടിഞ്ഞാറന്‍ നേപ്പാളില്‍ ചെറുവിമാനം തകര്‍ന്നുവീണ് പൈലറ്റും സഹപൈലറ്റും മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നാലംഗ സമിതി രൂപീകരിച്ചു. സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രാലയത്തിന്റെ മുന്‍ സെക്രട്ടറി യോഗ്യപ്രസാദ് ഗൗതം ആയിരിക്കും സമിതിയുടെ മേധാവിയെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. 60 ദിവസത്തെ സമയമാണ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നല്‍കിയിരിക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന ഒമ്പതു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. സാങ്കേതിക തകരാറാണ് വിമാനം തകരാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചെറുവിമാനം തകര്‍ന്ന് 23 പേര്‍ മരിച്ചതിനു പിന്നാലെയായിരുന്നു നേപ്പാളില്‍ കഴിഞ്ഞ ദിവസം അപകടമുണ്ടായത്.
Next Story

RELATED STORIES

Share it