നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി അന്തരിച്ചു

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാള(78)അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്നലെ രാവിലെയായിരുന്നു. ഇന്ത്യയിലെ ബനാറസില്‍ ജനിച്ച സുശീല്‍ 1955ലാണ് നേപ്പാളി കോണ്‍ഗ്രസില്‍ അംഗമായത്. 1960ല്‍ ജനാധിപത്യം നിരോധിച്ച സമയത്ത് അദ്ദേഹം ഇന്ത്യയില്‍ അഭയം തേടിയിരുന്നു. കൂടാതെ, വിമാനറാഞ്ചല്‍ കേസില്‍ ഒരുതവണ ശിക്ഷിക്കപ്പെട്ട അദ്ദേഹം അതുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷം ഇന്ത്യയില്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിര്യാണത്തില്‍ രാഷ്ട്രപതി അനുശോചിച്ചു.
Next Story

RELATED STORIES

Share it