Flash News

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള അന്തരിച്ചു
X
KOIRALA

കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയും നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റുമായ സുശീല്‍ കൊയ്‌രാള (78) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ കാഠ്മണ്ഡുവിലെ  വസതിയിലായിരുന്നു അന്ത്യം. 1954  രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തിറങ്ങിയ സുശീല്‍ കൊയ്‌രാള 2014 ഫെബ്രുവരിയിലാണ് നേപ്പാള്‍ പ്രധാനമന്ത്രിയായത്. 1960 ല്‍ രാജഭരണം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് 16 വര്‍ഷത്തോളം ഇന്ത്യയില്‍ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബറില്‍ നേപ്പാളില്‍ പുതിയ ഭരണഘടന നടപ്പാക്കുന്നതിനു പിന്നില്‍ കൊയ്‌രാള പ്രവര്‍ത്തിച്ചിട്ടുണ്ട്.
സുശീല്‍ കൊയ്‌രാളയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേദ്രമോഡി അനുശോചി്ച്ചു. വിലപ്പെട്ട ഒരു സുഹൃത്തിനെയാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it