നേപ്പാള്‍: പോലിസ് വെടിവയ്പില്‍ നാലു മരണം

കാഠ്മണ്ഡു: ദക്ഷിണ നേപ്പാളില്‍ പുതിയ ഭരണഘടനയ്‌ക്കെതിരേ നടക്കുന്ന പ്രക്ഷോഭത്തിനിടെ നാലു പേര്‍ കൊല്ലപ്പെട്ടു. തെറായ് മേഖലയില്‍ പ്രധാന ദേശീയപാത ഉപരോധിച്ചു നടത്തിയ പ്രതിഷേധത്തിനിടെ സപ്താരിയില്‍ പോലിസിന്റെ വെടിയേറ്റു നാലു പേര്‍ കൊല്ലപ്പെട്ടെന്നും നിരവധിപേര്‍ക്കു പരിക്കേറ്റെന്നും പ്രക്ഷോഭം നടത്തുന്ന സംയുക്ത ജനാധിപത്യ മധേശി മുന്നണി അറിയിച്ചു.
അതേസമയം, രണ്ടു മരണമേ പോലിസ് സ്ഥിരീകരിച്ചിട്ടുള്ളൂ. ശനിയാഴ്ചത്തെ സംഭവത്തില്‍ 17 പ്രക്ഷോഭകര്‍ക്കും 25 പോലിസുകാര്‍ക്കും പരിക്കേറ്റു. ഇതില്‍ അഞ്ച് പ്രക്ഷോഭകരുടെയും രണ്ടു പോലിസുകാരുടെയും നില ഗുരുതരമാണ്. രാജ്യം പുതിയതായി സ്വീകരിച്ച ഭരണഘടനയില്‍ ഇന്ത്യന്‍ വംശജരായ മധേശികളെ തഴഞ്ഞെന്നാണ് ആരോപണം. ഇതിനെതിരേ നടത്തിയ റോഡ് ഉപരോധം മൂലം നേപ്പാളിലേക്കുള്ള ചരക്കുനീക്കം തടസ്സപ്പെട്ടിരുന്നു. സംഘത്തിന് ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുണ്ട്.
സപ്താരി ജില്ലയിലെ ദേശീയപാതയാണ് മധേശികള്‍ ഉപരോധിച്ചത്.
Next Story

RELATED STORIES

Share it