World

നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറു മരണം

ഗോര്‍ക (നേപ്പാള്‍): നേപ്പാളില്‍ മലയിടുക്കില്‍ ഹെലികോപ്റ്റര്‍ ഇടിച്ചു തകര്‍ന്ന് ജാപനീസ് വിനോദസഞ്ചാരിയടക്കം ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ പൈലറ്റും ഉള്‍പ്പെടും. ഏഴുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇതില്‍ ഒരു സ്ത്രീയെ പിരക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചു. നേപ്പാളിലെ ഗോര്‍കയില്‍ നിന്നു പറന്നുയര്‍ന്ന ഹെലികോപ്റ്ററിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റു വാഹനങ്ങള്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള നേപ്പാളില്‍ സാധനസാമഗ്രികള്‍ എത്തിക്കാനും വിനോദസഞ്ചാരത്തിനുമായി ഹെലികോപ്റ്റര്‍ യാത്രാസംവിധാനം ശക്തിപ്പെട്ടുവരികെയാണ് രാജ്യത്ത് അപകടം തുടര്‍ക്കഥയാവുന്നത്. 2016ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഏഴുപേരാണു മരിച്ചത്. അതേസമയം, മോശം സുരക്ഷാസംവിധാനം കാരണം നേപ്പാളില്‍ നിന്നുള്ള എല്ലാ വിമാനക്കമ്പനികള്‍ക്കും യൂറോപ്യന്‍ യൂനിയന്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it