World

നേപ്പാളില്‍ മോദി തറക്കല്ലിടാനിരുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് സ്‌ഫോടനം

കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഓഫിസില്‍ ബോംബ് സ്‌ഫോടനം. പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല.
ശന്‍ഖുവാസഭ ജില്ലയില്‍ തുംലിങ്ടറില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലാണ് സ്‌ഫോടനമുണ്ടായത്. ഓഫിസിന്റെ ചുറ്റുമതിലിന് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി ചീഫ് ഡിസ്ട്രിക്ട് ഓഫിസര്‍ ശിവ്‌രാജ് ജോഷി അറിയിച്ചു. 900 മെഗാവാട്ട് ശേഷിയില്‍ നിര്‍മിക്കുന്ന അരുണ്‍  ജലവൈദ്യുത നിലയത്തിന്റെ നിര്‍മാണത്തിന് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു.
മെയ് 11ന് മോദിയുടെ നേപ്പാള്‍ സന്ദര്‍ശനം ആരംഭിക്കും. ഈ സന്ദര്‍ശനത്തിനിടെയാണ് ശിലാസ്ഥാപനം തീരുമാനിച്ചിരുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും  ഏറ്റെടുത്തിട്ടില്ല. 2014 നവംബര്‍ 25നാണ് നിലയനിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ ഇന്ത്യയും നേപ്പാളും തമ്മില്‍ ഒപ്പിട്ടത്. നിലയം 2020ഓടെ പ്രവര്‍ത്തനസജ്ജമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it