നേപ്പാളില്‍ ഭൂചലനം; 15 പേര്‍ക്കു പരിക്ക്

ന്യൂഡല്‍ഹി: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവിലു ണ്ടായ ഭൂചലനത്തില്‍ 15 പേര്‍ക്കു പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂക മ്പം ഇന്നലെ രാത്രി 9.50നാണ് അനുഭവപ്പെട്ടത്.
കാഠ്മണ്ഡുവിന് 55 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കു സ്ഥിതിചെയ്യുന്ന സിന്ധുപാല്‍ ചൗക് ജില്ലയാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ജനങ്ങള്‍ വീടുവീട്ട് ഓടിയപ്പോഴാണ് പരിക്കേറ്റതെന്ന് നേപ്പാള്‍ ആഭ്യന്തരവകുപ്പു വക്താവ് പറഞ്ഞു.ഭൂചലനത്തെ തുടര്‍ന്നു ണ്ടായ പ്രകമ്പനം ബിഹാറിലും അനുഭവപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നേപ്പാളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it