Flash News

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 31 മരണം



കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്കു മറിഞ്ഞ് ഒരു ഇന്ത്യക്കാരിയടക്കം 31 പേര്‍ മരിച്ചു. നേപ്പാളിലെ ധാദിങ് ജില്ലയില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. പരിധിയിലധികം യാത്രക്കാരുമായി പോവുകയായിരുന്ന ബസ് റോഡില്‍ നിന്നു തെന്നിമാറി ത്രിശൂലി നദിയിലേക്ക് വീഴുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. രാജ് ബിരാജില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് യാത്ര തിരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്. ബസ്സിലുണ്ടായിരുന്ന 16 യാത്രക്കാരെ രക്ഷപ്പെടുത്തിയതായി പോലിസ് അറിയിച്ചു. 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതില്‍ 12 പേരെ തിരിച്ചറിഞ്ഞു. ഇന്ത്യയില്‍നിന്നുള്ള മമതാ ദേവി ഠാക്കൂറും ഇതില്‍ ഉള്‍പ്പെടുന്നു.
Next Story

RELATED STORIES

Share it