Kottayam Local

നേപ്പാളിയെ ജീവിത സഖിയാക്കി കുമരകം സ്വദേശി സഞ്ജു

കുമരകം: നേപ്പാളിയായ സഹപ്രവര്‍ത്തകയെ ജീവിത സഖിയാക്കി കുമരകം സ്വദേശി സന്‍ജു. ദുബായിലെ ഹോട്ടലിലെ ജീവനക്കാരായ കുമരകം പുത്തന്‍പറമ്പില്‍ സഞ് ജു(30)വാണ് നേപ്പാള്‍ ഗോദാവരി സ്വദേശിനി മഹേശ്വരി സില്‍വാളിനെ (28) മിന്നുകെട്ടിയത്. ദുബായില്‍ നിന്ന് ഒരേ വിമാനത്തില്‍ എത്തിയ വധുവരന്മാര്‍ കതിര്‍മണ്ഡപത്തില്‍ നിന്ന് അലങ്കരിച്ച പെട്ടിഓട്ടോയിലാണു വരന്റെ വീട്ടിലേക്കു മടങ്ങിയത്. ഇന്നലെ രാവിലെ 11.30ന് പള്ളിച്ചിറ ഗുരുക്ഷേത്രത്തിലായിരുന്നു വിവാഹം.
അഞ്ചു വര്‍ഷം മുമ്പ് ദുബായിലെ ഹോട്ടലില്‍ ജോലിക്കിടെ പരിചയപ്പെട്ട സഹപ്രവര്‍ത്തകയെ ജീവിത സഖിയാക്കാന്‍ സന്‍ജു തീരുമാനിക്കുകയായിരുന്നു.
മൂന്നു വര്‍ഷം മുമ്പ് മഹേശ്വരി ദുബായിലുള്ള മറ്റൊരു സ്ഥാപനത്തിലേക്കു ജോലിക്കായി പോയെങ്കിലും ഇവരുടെ പ്രണയം ഇന്നലെ കുമരകത്ത് പൂവണിഞ്ഞു.
കുമരകം എസ്എന്‍ കോളജിനു സമീപം പുത്തന്‍പറമ്പ് അപ്പുക്കുട്ടന്‍-സുധര്‍മ ദമ്പതികളുടെ മകനാണ് സന്‍ജു. നേപ്പാള്‍ ലളിത്പൂര്‍ കൃഷ്ണാ റാംസില്‍ സില്‍വാളിന്റെയും ലൈല സിന്‍വാളിന്റെയും പുത്രിയാണ് മഹേശ്വരി.
Next Story

RELATED STORIES

Share it