നേപ്പാളിനെ ദുരിതത്തിലേക്ക് തള്ളിവിട്ട് മധേശികളുടെ ഉപരോധം

കാഠ്മണ്ഡു: ഇന്ത്യന്‍ അതിര്‍ത്തിയിലെ മധേശി പ്രക്ഷോഭത്തെ തുടര്‍ന്നുള്ള ഉപരോധം നേപ്പാളിനെ ദുരിതത്തിലാഴ്ത്തുന്നു. ഇന്ധനം, പാചകവാതകം, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുടെ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ രണ്ട് ഭൂചലനങ്ങള്‍ സൃഷ്ടിച്ച കെടുതികളില്‍നിന്നു കരകയറാനാവാതെ വിഷമിക്കുന്ന നേപ്പാളിന് വന്‍ പ്രതിസന്ധിയാണ് നിലവിലെ സാഹചര്യം സൃഷ്ടിക്കുന്നത്. ശൈത്യകാലം പടിവാതില്‍ക്കലെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് മധേശികള്‍ പ്രക്ഷോഭം നടത്തുന്നതെന്നാണ് തദ്ദേശീയര്‍ ഉറച്ചു വിശ്വസിക്കുന്നത്. അടുത്തിടെ നേപ്പാള്‍ സര്‍ക്കാര്‍ ഭരണഘടാനാ ഭേദഗതിയിലൂടെ രാജ്യത്തെ മതേതര രാഷ്ട്രമാക്കി മാറ്റിയിരുന്നു.
രാജ്യം മതേതരത്വത്തിലേക്ക് ചുവടു വയ്ക്കുന്നതോടെ രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിലുള്ള തങ്ങളുടെ സ്വാധീനത്തിനു ഇടിച്ചില്‍ തട്ടുമെന്ന വിശ്വാസമാണ് നേപ്പാളിലെ തെക്കന്‍ ഭാഗങ്ങളില്‍ അധിവസിക്കുന്ന മധേശികള്‍ ഭരണഘടനാ ഭേദഗതിയെ എതിര്‍ക്കാന്‍ കാരണം. മധേശി പ്രക്ഷോഭത്തിനു പിന്നില്‍ ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ ഉണ്ടെന്നും നേപ്പാളികള്‍ കരുതുന്നു. കഴിഞ്ഞ സപ്തംബര്‍ 20നായിരുന്നു ഭരണഘടനാ ഭേദഗതി.
ഭൂചലനം, മാവോവാദി ഭീഷണി, രാജകുടുംബത്തിന്റെ ഇടപെടലുകള്‍ എന്നിവ അതിജീവിച്ച നേപ്പാള്‍ ജനതയ്ക്കു നിലവിലെ സാഹചര്യം അസഹനീയമായിരിക്കുകയാണെന്നു ലാലത്പൂര്‍ നിവാസിയായ മിനാ അധികാരി വ്യക്തമാക്കി.
Next Story

RELATED STORIES

Share it