നേത്രചികില്‍സ എല്ലായിടത്തും: കണ്ണിനെ കണ്ണുപോലെ സൂക്ഷിക്കാം; ഇന്ന് ലോക കാഴ്ച ദ ിനം

എസ് ഷാജഹാന്‍

തിരുവനന്തപുരം: എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചദിനം ആചരിച്ചുവരുന്നു. നേത്രചികില്‍സ എല്ലായിടത്തും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശമായി ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്നസ് തിരഞ്ഞെടുത്തിരിക്കുന്നത്. അന്ധത ഉണ്ടാക്കുന്ന ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ ചില അസുഖങ്ങളെങ്കിലും നേരത്തേ കണ്ടുപിടിച്ച് ചികില്‍സിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കും. ചില അന്ധതകള്‍ നമുക്കു പ്രവചിക്കാന്‍ കഴിയില്ലെ ങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പല അന്ധതകളും പ്രതിരോധിക്കാന്‍ കഴിയുന്നതാണ്.
ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കുന്നതിനാല്‍ അതിനാണു പ്രാധാന്യം നല്‍കേണ്ടത്. കണ്ണിലുണ്ടാവുന്ന ക്ഷതങ്ങള്‍ വളരെ ശ്രദ്ധിക്കണം. പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. അന്ധതയ്ക്ക് വളരെയധികം കാരണമാവുന്ന ഈ രോഗം തുടക്കത്തിലേ കണ്ടെത്തേണ്ടതാണ്. ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാ ന്‍ ആരോഗ്യവകുപ്പില്‍ നൂതന സംവിധാനം ഏര്‍പ്പെടുത്തിവരുകയാണ്. ഫണ്ടസ് കാമറ ഉപയോഗിച്ച് കണ്ണിന്റെ റെറ്റിനയുടെ ചിത്രമെടുത്ത് പരിശോധിക്കുന്ന സംവിധാനമാണിത്. ഇതിനുവേണ്ടി നയനാമൃതം അഥവാ ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിങ് പ്രോഗ്രാം എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി കെ കെ ശൈലജ പറഞ്ഞു.
തിരുവനന്തപുരം ജില്ലയി ല്‍ ഓര്‍ണേറ്റ് ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമായി 16 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഹാ ന്‍ഡ് ഹെല്‍ഡ് ഫണ്ടസ് കാമറ ഇതിനോടകം വാങ്ങിനല്‍കിയിട്ടുണ്ട്. പ്രമേഹരോഗമുള്ളവരില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഡോക്ടര്‍ നിര്‍ദേശിക്കുന്ന കാലയളവിലോ ഡയബറ്റിക് റെറ്റിനോപ്പതി പരിശോധന നടത്തേണ്ടതാണ്. ആരംഭത്തില്‍ തന്നെ ഇതു കണ്ടുപിടിച്ച് ചികില്‍സിച്ചില്ലെങ്കില്‍ കണ്ണിനകത്ത് രക്തസ്രാവമുണ്ടാവുകയും ക്രമേണ റെറ്റിനല്‍ ഡിറ്റാച്ച്മെന്റ് എന്ന അവസ്ഥയില്‍ എത്തുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യാം. കണ്ണുള്ളപ്പോ ള്‍ തന്നെ കണ്ണിന്റെ വിലയറിഞ്ഞ് അതിനെ സംരക്ഷിക്കണം.

Next Story

RELATED STORIES

Share it