നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് സുധാകരന്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ കനത്ത പരാജയത്തിനു കാരണം നേതൃത്വത്തിന്റെ കഴിവുകേടാണെന്നു കെ സുധാകരന്‍. സോണിയഗാന്ധിയെ കണ്ട് ഇക്കാര്യം അറിയിച്ചതായും ബാക്കി കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും സുധാകരന്‍ പറ ഞ്ഞു. കോണ്‍ഗ്രസ്സില്‍ എക്കാലത്തും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണു നേട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടായില്ല. ഇതാണു തോല്‍വിയുടെ അടിസ്ഥാന കാരണം.
പാര്‍ട്ടിയില്‍ ഒരു അടിമുടി അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് മുന്‍കൈയെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അതിനെ നേരിടാന്‍ വൈബ്രന്റായ ഒരു നേതൃത്വമാണ് ആവശ്യമെന്നു സുധാകരന്‍ പറഞ്ഞു. സിപിഎം, ആര്‍എസ്എസ് എന്നീ കാഡര്‍ പാര്‍ട്ടികളെയാണ് കോണ്‍ഗ്രസ്സിന് നേരിടാനുള്ളത്. നേതൃമാറ്റം വേണമോ എന്നതു പാര്‍ട്ടി തീരുമാനിക്കട്ടെ. ജനങ്ങളില്‍ സംശയമുണ്ടാക്കുന്ന ആരോപണങ്ങളാണു പാര്‍ട്ടിക്കെതിരേ ഉയ ര്‍ന്നത്. ന്യൂനപക്ഷ വോട്ടുകള്‍ മുമ്പില്ലാത്തവിധം പാര്‍ട്ടിയില്‍ നിന്ന് അകന്നുപോയി. ബിജെപിയെ കാട്ടിയുള്ള ഇടതുപ്രചാരണം തടയാന്‍ സാധിച്ചില്ല. പാര്‍ട്ടിയുടെ പിന്തുണയില്ലാത്ത സ്ഥാനാര്‍ഥികള്‍ പോലും ഉണ്ടായിട്ടുണ്ട്. പ്രചാരണത്തിന്റെ അവസാന 10 ദിവസം കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലായിരുന്നു. ഭൂരിപക്ഷ വോട്ടും പാര്‍ട്ടിക്ക് നഷ്ടമായെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it