Flash News

നേതാജി സന്യാസിയായി ജീവിച്ചിരുന്നുവെന്നതിന് തെളിവ്‌

നേതാജി സന്യാസിയായി ജീവിച്ചിരുന്നുവെന്നതിന് തെളിവ്‌
X
bose

ലഖ്‌നോ:  നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനപകടത്തില്‍ മരിച്ചിട്ടില്ലെന്ന സൂചനകള്‍ നല്‍കുന്ന പുതിയ തെളിവുകള്‍. നേതാജി ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ സന്യാസിയായി ജീവിച്ചിരുന്നുവെന്നതിന്  തെളിവായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
നേതാജിയുടെ രൂപത്തോട് സാദൃശ്യമുള്ള ഗുംനാമി ബാബ എന്ന സന്യാസിയുടെ പെട്ടിയില്‍ നിന്ന് നേതാജിയുടെ പഴയ ഫോട്ടോ ലഭിച്ചതായാണ് വാര്‍ത്ത.

1982മുതല്‍85വരെ ഗുംനാമി ബാബ താമസിച്ചിരുന്ന രാംഭവന്റെ ഉടമസ്ഥനായിരുന്ന ശക്തി സിങ്ങാണ് ബാബയുടെ പക്കല്‍ നേതാജിയുടെ കുടുംബ ഫോട്ടോ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. നേതാജിയുടെ മാതാപിതാക്കളായ ജങ്കിനാഥ് ബോസ്, പ്രഭാവതി ബോസ് എന്നിവരുടെ പടം ബാബയുടെ പെട്ടിയില്‍ ഉണ്ടായിരുന്നുവെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

ഫൈസാബാദ് ജില്ലാ ട്രഷറിയില്‍ നിന്ന് ഈ പടങ്ങള്‍ വീണ്ടെടുക്കാനായി നേതാജിയുടെ കുടുംബം ഇന്നലെ ഏറെ തിരച്ചില്‍ നടത്തി. രണ്ടു ഫോട്ടോകള്‍ തിരച്ചിലില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

netaji family

ബോസിന്റെ മാതാപിതാക്കളെ കൂടാതെ 22പേരുള്ള ഫോട്ടോ താന്‍ ബാബയുടെ പക്കല്‍ കണ്ടിരുന്നുവെന്നാണ് സിങ് പറയുന്നത്.

[related]
Next Story

RELATED STORIES

Share it