നേതാജി ഫയലുകള്‍ ഉടന്‍ പരസ്യമാക്കിക്കൂടേയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പുറത്തുവിടുന്നതിന് എന്തിനാണ് കേന്ദ്രം അടുത്ത ജനുവരി 23 വരെ കാത്തിരിക്കുന്നതെന്നു കോണ്‍ഗ്രസ്. രേഖകള്‍ ഇന്നുതന്നെ പുറത്തുവിടുന്നതിന് എന്താണ് തടസ്സം. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രേഖകള്‍ പരസ്യമാക്കി നേട്ടം കൊയ്യാനാണ് ബിജെപിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാരുകള്‍ രേഖ പുറത്തുവിട്ടില്ലെന്നു കുറ്റപ്പെടുത്തുന്ന ബിജെപി വാജ്‌പേയ് സ ര്‍ക്കാരിന്റെ കാലഘട്ടം മറന്നു.

ബംഗാള്‍ തിരഞ്ഞെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം. ബിഹാറിലെ വോട്ടര്‍മാരെ സ്വാധീനിക്കാ ന്‍ അമേരിക്കയില്‍ പോയി കരഞ്ഞ വ്യക്തിയാണ് പ്രധാനമന്ത്രി. അദ്ദേഹം നല്ല ഇവന്റ് മാനേജര്‍ കൂടിയാണെന്നും ശര്‍മ പരിഹസിച്ചു. നേതാജി ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടാല്‍ രാജ്യത്തെ രാഷ്ട്രീയ സമവാക്യങ്ങ ള്‍ മാറിയേക്കുമെന്ന് ബിജെപി നേതാവ് സിദ്ധാര്‍ഥ് നാഥ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം മോദി നേതാജിയുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ സിദ്ധാര്‍ഥനാഥുമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിന്റേത് ചരിത്രപരമായ തീരുമാനമാണ്. ഏഴ് ദശാബ്ദമായി ഒളിഞ്ഞുകിടന്ന നിരവധി സത്യങ്ങള്‍ അടുത്ത ജനുവരിയോടെ പുറത്താവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it