Flash News

നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മോഡി പരസ്യപ്പെടുത്തി

നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മോഡി പരസ്യപ്പെടുത്തി
X
subhash

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 100 ഫയലുകള്‍ ദേശീയ പുരാവസ്തു വകുപ്പ് പരസ്യപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഡല്‍ഹിയില്‍ ഇവ പ്രകാശനം ചെയ്തത്. ഡിജിറ്റില്‍ കോപ്പിയാണ് പരസ്യപ്പെടുത്തിയത്.  പ്രാഥമിക സൂക്ഷിപ്പിനും ഡിജിറ്റലൈസേഷനും ശേഷമാണ് ആദ്യപടിയായി ഫയലുകള്‍ പരസ്യപ്പെടുത്തിയത്.
ഒരോ മാസവും നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 25 ഫയലുകള്‍ വീതം ഡിജിറ്റലൈസ് ചെയ്യാനും പുരാവസ്തു വകുപ്പിന് പദ്ധതിയുണ്ട്.
2015 ഒക്ടോബര്‍ 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസതിയില്‍ നേതാജിയുടെ കുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കേന്ദ്ര ഗവണ്‍മെന്റ് രഹസ്യപ്പട്ടികയില്‍ നിന്നു നീക്കി പൊതുജനങ്ങള്‍ക്കായി പരസ്യപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് 33 ഫയലുകള്‍ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കുകയും, 2015 ഡിസംബര്‍ 4ന് പുരാവസ്തു വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ആഭ്യന്തരകാര്യ മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട ഫയലുകകള്‍ രഹസ്യപ്പട്ടികയി ല്‍ നിന്ന് നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ ഫയലുകള്‍ കൂടി ഓഫിസില്‍ നിന്ന് കൈമാറ്റപ്പെടുകയും ചെയ്തു.
നേതാജിയുടെ ജന്മദിനവാര്‍ഷിക ദിനമായ ഇന്നാണ് ഫയലുകള്‍ പുറത്തിറക്കിയത് എന്ന പ്രത്യേകതയുമുണ്ട്.
Next Story

RELATED STORIES

Share it