നേതാജിയുടെ തിരോധാനം: രഹസ്യരേഖകള്‍ പുറത്തുവിടുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമരണം സംബന്ധിച്ച രഹസ്യ ഫയലുകള്‍ പുറത്തുവിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പു നല്‍കി. അടുത്തവര്‍ഷം ജനുവരി 23 ന് രേഖകളുടെ ആദ്യഭാഗം പുറത്തുവിടും. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട 130 രഹസ്യ രേഖകളാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്കലുള്ളത്.







70 വര്‍ഷം മുമ്പ് നടന്ന നേതാജിയുടെ തിരോധാനം സംബന്ധിച്ച് പരസ്യപ്പെടുത്താതിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍ മോദിയോട് ആവശ്യപ്പെട്ടു. 7 റെയ്‌സ്‌കോഴ്‌സ് റോഡിലെ വസതിയില്‍വച്ച് മോദി നേതാജിയുടെ 35 കുടുംബാഗംങ്ങളുമായി കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചക്കു ശേഷം പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ്് രേഖകള്‍ പുറത്തുവിടുന്ന കാര്യം പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ അതത് രാജ്യങ്ങളോട് ആവശ്യപ്പെടും. ഡിസംബറില്‍ റഷ്യ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ കൈവശമുള്ള വിവരങ്ങളും പരസ്യപ്പെടുത്താന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.









Next Story

RELATED STORIES

Share it